പാലക്കാട്: പാലക്കാട് പരുതൂരിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു. പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് വര്‍ഷം തോറും ‘ആട്ട്’ആചാരങ്ങള്‍ നടത്താറുള്ളത്. വെളിച്ചപ്പാടായ ഷൈജു ആചാരത്തിന്റെ ഭാഗമായി എത്തിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. കഴിച്ചയുടനെ പ്രശ്നമൊന്നും ഉണ്ടായില്ല.
എന്നാൽ വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം ശാരീരികാ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഷൈജുവിനെ പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പാറാണ് പതിവ്. ഷൈജു ഇത് കഴിച്ചതാണ് മരണ കാരണമെന്നാണ് കരുതുന്നത്.