Trending

ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധനക്കെതിരെ നാളെ മുതൽ ടിപ്പർ തൊഴിലാളികളുടെ ബഹിഷ്കരണം.

താമരശ്ശേരി: ക്രഷർ ഉല്പന്നങ്ങൾ അന്യായമായി വില വർദ്ധിപ്പിച്ച്, തൊഴിൽ മേഖല സ്തംഭിച്ച് സാധാരണ ജന വിഭാഗങ്ങളെയും ടിപ്പർ തൊഴിലാളികളെയും ഉടമകളെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഒരുവിഭാഗം ക്വാറി ഉടമകളുടെ തീരുമാനത്തിനെതിരെ ടിപ്പർ തൊഴിലാളികളും, ഉടമകളും രംഗത്ത്. 

അന്യായവില വർദ്ധനവ് പിൻവലിക്കും വരെ താമരശ്ശേരി മേഖലയിലെ ക്വാറികളും ക്രഷറുകളും ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ബഹിഷ്കരണത്തോട് പൂർണ്ണമായും സഹകരിക്കണമെന്നും. കൂടിയ വിലക്ക് ക്വാറി ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സംയുക്ത തൊഴിലാളി - ഉടമ കോ- ഓഡിനേഷൻ കമ്മറ്റി താമരശ്ശേരി മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post