Trending

പേരാമ്പ്ര സ്വദേശിയായ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.

പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി അമൽരാജ് (21) ആണ് മരിച്ചത്. വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അകപടമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹോട്ടൽ മാനേജമെന്റ് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു മരിച്ച അമൽരാജ്. അച്ഛൻ: ബാബുരാജ്. അമ്മ: ബീന. സഹോദരൻ: ഡോ.ഹരികൃഷ്‌ണൻ.

Post a Comment

Previous Post Next Post