പൂനൂർ: ജനുവരി 30 മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ 'ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു' എന്ന പ്രമേയത്തിൽ എസ്ഡിപിഐ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പൂനൂരിൽ വൈകുന്നേരം 4 ന് പ്രതിഷേധ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഒപ്പ് ശേഖരണത്തിൻ്റെ ഉദ്ഘാടനം പൗരപ്രമുഖനും പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, പൂനൂർ പാലിയേറ്റീവ് വൈസ് പ്രസിഡണ്ട്, സിറ്റിസൺ ഫോറം പ്രസിഡണ്ട് തുടങ്ങിയ പദവികൾ അലങ്കരിക്കുന്ന ജനാബ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുജീബ് പുനൂർ, പി.കെ സുലൈഖ (മണ്ഡലം വൈസ് പ്രസിഡണ്ടുമാർ). ഹസീബ് എം പി (മണ്ഡലം സെക്രട്ടറി). ഇ.കെ മുഹമ്മദ്, സഫീസ ഹിന്ദ് (മണ്ഡലം ജോ:സെക്രട്ടറിമാർ). സലാം കപ്പുറം (എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട്), മുസ്തഫ എൻ.കെ (പഞ്ചായത്ത് സെക്രട്ടറി), സൈനുദ്ദീൻ തുടങ്ങിയവർ ജനകീയ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി. രാഷ്ട്രീയ മത സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അടക്കം മുതിർന്നവരും കുട്ടികളും സ്ത്രീകളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പ്രതിഷേധ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 8.30ന് സമാപിച്ചു.
Tags:
LOCAL NEWS