Trending

പുറത്ത് കിട്ടിയാൽ കൊന്നിടും, മര്യാദക്ക് ഫോൺ തന്നോ; അധ്യാപകനെതിരെ കൊലവിളി നടത്തി വിദ്യാർത്ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്ലസ്‌വൺ വിദ്യാര്‍ത്ഥിയാണ് പ്രധാനാധ്യാപകന് നേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്. സ്‌കൂളിന് പുറത്തേയ്ക്ക് ഇറങ്ങിയാല്‍ കൊന്നിടുമെന്നാണ് വിദ്യാര്‍ത്ഥി അധ്യാപകനോട് കയര്‍ത്തു സംസാരിക്കുന്നത്. വെള്ളിയാഴ്ചയാണ് സ്‌കൂളില്‍ ഇങ്ങനെയൊരു സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post