Trending

കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും പഴയങ്ങാടി വെങ്ങര സ്വദേശിനിയുമായ എന്‍.വി ശ്രീനന്ദ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.

സ്‌കൂളില്‍ പോകുന്നതിനായി ബസ് കയറാനായി സഹോദരനൊപ്പം നടന്നു പോവുകയായിരുന്നു ശ്രീനന്ദ. ഇതിനിടെയാണ് റോഡിന് സമീപമുള്ള തോട്ടിലേക്ക് കുട്ടി കുഴഞ്ഞുവീണത്. നാട്ടുകാരെത്തിയാണ് കുട്ടിയെ തോട്ടില്‍ നിന്ന് കരയ്ക്ക് കയറ്റിയത്. ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും ശ്രീനന്ദയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post