കോഴിക്കോട്: എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു. യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ മെഹബൂബ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറി എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്നു.