Trending

ജീവകാരുണ്യ പ്രവർത്തകർക്കുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2024-ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ്-ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് അവാർഡ്. ഫെബ്രുവരി 10നകം എൻട്രികൾ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിൾ ട്രസ്റ്റ് -ബോചെ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം.

വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ് , സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്. പിൻ: 673571. മാർച്ചിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വിവരങ്ങൾക്ക് ഫോൺ: 8078912984, 97479 64450, 9495614255.

Post a Comment

Previous Post Next Post