Trending

താമരശ്ശേരി അപകടം; അശ്രദ്ധമായി വാഹനമോടിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്


താമരശ്ശേരി: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസിക്കും ലോറിക്കുമിടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന കാര്‍ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.

അപകടത്തെ തുടര്‍ന്ന് എലത്തൂർ സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് മസൂദ് (34) കഴിഞ്ഞ ദിവസമാണ് മരിച്ചത്. മസൂദും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിനും ലോറിക്കുമിടയില്‍പ്പെട്ട് കാർ പൂർണമായും തകരുകയായിരുന്നു. കാറില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേരാണുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

Post a Comment

Previous Post Next Post