താമരശ്ശേരി: കഴിഞ്ഞദിവസം പൂനൂരിൽ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറക്കുന്നുമ്മല്‍ മുഹമ്മദ് അജ്സൽ (19) ആണ് മരിച്ചത്. പൂനൂർ കോളിക്കലിൽ വെച്ച് അമിത വേഗതയിലെത്തിയ ടാര്‍ ജീപ്പ് അജ്സലും സുഹൃത്തും സഞ്ചരിച്ച ബെെക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലും, ലിവറിനും ക്ഷതമേറ്റ അജ്സല്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്ത് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
പിതാവ്: നിസാര്‍. മാതാവ്: ബുഷറ. സഹോദരങ്ങള്‍: ആദില്‍, അല്ലുമോള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം സ്വദേശമായ കാക്കവയല്‍ ജുമാമസ്ജിദില്‍ മറവ് ചെയ്യും.