ഡല്‍ഹി: റിപ്പബ്ലിക് ദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികളേയും രാജ്യം നമിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
കുറിപ്പിൻ്റെ പൂർണ രൂപം:
‘റിപ്പബ്ലിക് ദിനാശംസകൾ. റിപ്പബ്ലിക്കായതിൻ്റെ 75 മഹത്തായ വർഷങ്ങൾ നാം ഇന്ന് ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത്തായ സ്ത്രീകളേയും പുരുഷന്മാരേയും രാജ്യം നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സന്ദർഭം ശക്തിപ്പെടുത്തട്ടെ' എന്നായിരുന്നു അദ്ദേഹം എക്സില്‍ കുറിച്ചത്.