Trending

കൊടുവള്ളിയിൽ ബൈക്കപകടത്തിൽ മടവൂർ സ്വദേശി മരിച്ചു.

കൊടുവള്ളി: കൊടുവള്ളി വെണ്ണക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസ്സിനടിയിൽപ്പെട്ട് മടവൂർ സ്വദേശി മരിച്ചു. മടവൂർമുക്ക് താളിപ്പൊയിൽ അഷറഫ് (55) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. അഷ്റഫ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് എതിരെ വന്ന ബസ്സിന് അടിയിലക്ക് പതിക്കുകയായിരുന്നു. ഭാര്യ: ഫൈസലാബി. മക്കൾ: അൻസാർ, അൻസിയ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലെ യാത്രക്കാരനായ കൊടുവള്ളി കത്തറമ്മൽ സ്വദേശിയും താമരശ്ശേരി കോരങ്ങാട് ആനപ്പാറ പൊയിൽ താമസക്കാരനുമായ അഖിലിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post