Trending

കുന്ദമംഗലത്ത് വീട്ടമ്മയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് വീട്ടമ്മയുടെ ചാർജ് ചെയ്യാനിട്ട സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണിൽ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലിൽ സുനിൽ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. 

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. ആളപായമില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചത്. കുടുംബശ്രീയിൽ അടക്കാൻ വെച്ചിരുന്ന പണമാണ് കത്തി നശിച്ചത്.

Post a Comment

Previous Post Next Post