കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന 39-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഞായറാഴ്ച (ഇന്ന്) കൊടുവള്ളി നഗരസഭാ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ കെ.ഡി.എസ് കിഴിശ്ശേരി, കെ.ആർ.എസ് കോഴിക്കോടിനെ നേരിടും. കേരളത്തിലെ സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മത്സരം രാത്രി എട്ടിന് ആരംഭിക്കും. സ്ത്രീകൾക്ക് മത്സരം വീക്ഷിക്കുന്നതിന് ടൂർണമെന്റ് കമ്മിറ്റി പ്രത്യേകം ഗാലറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽ നിന്ന് വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായധനം നൽകുമെന്ന് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനറൽ കൺവീനർ തങ്ങൾസ് മുഹമ്മദ്, ചെയർമാൻ മാക്സ് ഫൈസൽ, സി.കെ ജലീൽ, തങ്ങൾസ് നജു, ടൂർണമെന്റ് കോഡിനേറ്റർ പി.കെ അബ്ദുൽ വഹാബ്, എം.പി.സി. ലെയ്സ് എന്നിവർ പങ്കെടുത്തു.
ടീമുകൾ:
കെ.ആർ.എസ് കോഴിക്കോട്, കെ.ഡി.എസ് എഫ്.സി കീഴിശ്ശേരി, സ്കെകെ എടപ്പാൾ ഗാർഡ് അരീക്കോട്, അൽ മിൻ ഹാൻ വളാഞ്ചേരി, സബാൻ കോട്ടക്കൽ, ജിംഖാന തൃശൂർ, എ.എഫ്.സി അമ്പലവയൽ, ബേസ് പെരുമ്പാവൂർ, യുനൈറ്റഡ് നെല്ലിക്കുത്ത്, ലൈറ്റ് നിങ് കൊടുവള്ളി, അബിലാഷ് കുപ്പത്ത്, റോയൽ ട്രാവൽസ് കോഴിക്കോട്, കെ. എം.ജി മാവൂർ, ഉഷ എഫ്.സി തൃശൂർ, എഫ്. സി കുണ്ടോട്ടി, കെ.എഫ്.സി കാളികാവ്, ലിൻ ഷ മണ്ണാർക്കാട്, ഫിറ്റ് വെൽ കോഴിക്കോട്, യൂറോ സ്പോർട്‌സ് പടന്ന, യുനിറ്റാസ് കൂത്തു പറമ്പ്, ജവഹർ മാവൂർ, അൽ മദീന ചെർപ്പുളശ്ശേരി, ഫിഫ മഞ്ചേരി തുടങ്ങി 24 ടീമുകളാണ് മാറ്റുരക്കുന്നത്. ഓരോ ടീമിലും മൂന്ന് വിദേശതാരങ്ങൾക്ക് കളിക്കാൻ അവസരമുണ്ടാകും.