നന്മണ്ട: പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റ്. സേ നോ ടു ഡ്രഗ്ഗ്സ് കാമ്പയിൻ്റെ ഉദ്ഘാടനം ബഹു. ബാലുശ്ശേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. എം സുജിലേഷ് നിർവഹിച്ചു. കാമ്പയിൻ്റെ ഭാഗമായി ലഹരിക്കെതിരെയുള്ള പോസ്റ്റർ രചന മത്സരം, സൈക്കിൾ റാലി തുടങ്ങി വിവിധ ബോധവത്കരണ പരിപാടികൾ യൂണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രൊബേഷൻ സബ്. ഇൻസ്പെക്ടർ ശ്രീ. ടി സജിൻ, പിടിഎ പ്രസിഡണ്ട് ശ്രീ പി ടി ജലീൽ, എസ്എംസി ചെയർമാൻ ശ്രീ പി.കെ സുരേഷ്, ഗാർഡിയൻ എസ്പിസി വൈസ് ചെയർമാൻ ശ്രീ. പി.സി ഷംസീർ, സീനിയർ അസിസ്റ്റൻ്റ് കെ.കെ മുഹമ്മദ് റഫീഖ്, ടി.വി വിനോദ്, എസ്പിസി ഓഫീസർമാരായ കെ. ഷിബു, രഖില രാജ്, എം.എം അനീഷ്, കേഡറ്റ് വിസ്മയ വിനോദ് എന്നിവർ സംസാരിച്ചു.