Trending

ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.


പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ജപ്തി നടപടി ഭയന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ (48) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പട്ടാമ്പി കീഴായൂർ സ്വദേശി ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

അതിനിടെ, പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകി നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post