നന്മണ്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് നന്മണ്ട ഹയർസെകണ്ടറി സ്കൂളും. തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് കേരള സ്കൂൾ കലോത്സവത്തിൽ നന്മണ്ട ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹാനിയ വി.കെ (മലയാള കഥാരചന), ഹരിനാരായണൻ (ഓട്ടൻതുള്ളൽ) എന്നിവർ 'എ' ഗ്രേഡ് സ്വന്തമാക്കി.
കാക്കൂർ രാമല്ലൂർ എറോക്കണ്ടി അബ്ദുൽ ഷൂക്കൂർ ആയിഷ ദമ്പതികളുടെ മകളാണ് ഹാനിയ. ബാലുശ്ശേരി കരുമല കിഴക്കെവീട്ടിൽ മനോജ് ഷിനി ദമ്പതികളുടെ മകനാണ് ഹരി നാരായണൻ.