Trending

ഉള്ളിയേരി കൈക്കൂലിക്കേസ്; സർവേയർമാർക്ക് സസ്പെൻഷൻ


ഉള്ളിയേരി: സർവേ നടത്തുന്നതിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാർക്ക് സസ്പെൻഷൻ. ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഫസ്റ്റ് ഗ്രേഡ് സർവേയർ എൻ.കെ മുഹമ്മദ്, സെക്കൻഡ് ഗ്രേഡ് സർവേയർ കെ.എം. ബിജേഷ് എന്നിവരെയാണ് വിജിലൻസ് സസ്പൻഡ് ചെയ്തത്.

മൊടക്കല്ലൂർ നടുത്തലയ്ക്കൽ രാജന്റെ അനുജൻ സത്യന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ 45 സെന്റ് ഭൂമി ഡിജിറ്റൽ സർവേ നടത്തിയപ്പോൾ അളവ് കുറഞ്ഞെന്നും കുറവ് പരിഹരിക്കുന്നതിന് വീണ്ടും സർവേ നടത്തുന്നതിനുള്ള ചെലവെന്നും പറഞ്ഞ് ഒന്നാം പ്രതിയായ എൻ.കെ. മുഹമ്മദ് പരാതിക്കാരനിൽ നിന്ന് 15,000 രൂപ രണ്ടു തവണയായി കൈപ്പറ്റി.

പിന്നീട് സ്ഥലം സർവേ നടത്തുന്നതിന് 10,000 രൂപ രണ്ടാം പ്രതിയും ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തിന് മുഹമ്മദ് പരാതിക്കാരനെ വിളിച്ച് വീണ്ടും 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. തുടർന്ന് രാജൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. കൈക്കൂലി നേരിൽ കൈപറ്റുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post