Trending

മങ്ങാട് നെരോത്ത് ഗ്രെയ്സ് വാലി റോഡ് ഉദ്ഘാടനം ചെയ്തു

പൂനൂർ: മങ്ങാട് നെരോത്ത് ഗ്രെയ്സ് വാലി പാർപ്പിട സമുച്ചയങ്ങളിലേക്കുള്ള റോഡ് ടാറിങ്ങ് നടത്തി. ഗ്രെയ്സ് വാലി മെമ്പർമാരുടെയും നെരോത്തെ പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ നെരോത്ത് ടൗൺ മസ്ജിദ് ഇമാം അബ്ദുൽ ഹമീദ് സഖാഫി ഗതാഗതത്തിനായി തുറന്നു കൊടുത്തു. 

പത്ത് വർഷത്തോളം പഴക്കമുള്ള ഇരുപതോളം കുടുബങ്ങൾക്കുള്ള പ്രധാന റോഡാണ് ഗതാഗതം ദുസ്സഹമായതോടെ പഞ്ചായത്ത് പദ്ധതിക്കായി കാത്തിരിക്കാതെ ഗ്രെയ്സ് വാലി മെമ്പർമാരായ ഷാഫി കൊല്ലോന്നുമ്മൽ, അഫ്സൽ അഹ്സനി, ഹകീം കോളിക്കൽ, സലാം ചളിക്കോട്, റാഷിദ്‌ സി.കെ, റഷീദ് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ പണികഴിപ്പിച്ചത്. ചടങ്ങിൽ അഫ്സൽ അഹ്സനി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് സഖാഫി സ്വാഗതവും ഹകീം കോളിക്കൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post