Trending

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം


തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാനാകാതെ ലാപ്സായിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത (31/12/2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി ഉൾപ്പെടെ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് മൂന്നുമാസ കാലയളവ് വരെ സമയം അനുവിദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

പ്രത്യേക പുതുക്കൽ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് മാർച്ച് 18 വരെ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. അസൽ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ കാർഡ് എന്നീ രേഖകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പുതുക്കൽ നടത്തേണ്ടതാണ്.

Post a Comment

Previous Post Next Post