Trending

സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; പ്ലസവണ്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍


തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസ്സിൽ വച്ചാണ് സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വെച്ചാണ് ബസ്സിനുള്ളിൽ ആക്രമണം നടന്നത്.

കുത്തേറ്റ 9-ാം ക്ലാസ് വിദ്യാർത്ഥിയെ ഉടൻതന്നെ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. പ്ലസ്‌വൺ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post