Trending

കൊടുവള്ളിയിൽ 97ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ


കൊടുവള്ളി: കൊടുവള്ളിയിൽ വിൽപ്പനയ്ക്ക് എത്തിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് പണിക്കർ റോഡ് നാലുകുടി പറമ്പ് അമീർ (30) നെയാണു ഇന്നലെ രാത്രി കൊടുവള്ളി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തു നിന്നും 97 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജൂ ഐപിഎസിൻ്റെ കീഴിലുള്ള റൂറൽ ഡൻസാഫ് സംഘവും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടിയത്. 

KL76 8340 സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബാംഗ്ലൂരിൽ നിന്നും ലഹരിയെത്തിച്ച് കോഴിക്കോട് ബീച്ചിലും ടൗണിലും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി. ചൂതാട്ടത്തിലൂടെ സാമ്പത്തികമായി കടത്തിലായ ഇയാൾ പെട്ടെന്ന് പണമുണ്ടാക്കാനായി ലഹരി വിൽപ്പനയിലേക്കു കടക്കുകയായിരുന്നു. പ്രതി വെള്ളയിൽ ഹാർബറിൽ ഏറെക്കാലം മീൻ വിൽപ്പന നടത്തിയിരുന്നു, പിന്നീടാണ് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടന്നത്.

പിടികൂടിയ എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപയോളം വില വരും. പ്രതിയെ താമരശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി എ.പി.ചന്ദ്രൻ, നാർകോട്ടിക് സെൽ ഡി വൈ.എസ്.പി പ്രകാശൻ പടന്നയിൽ, കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ.പി, എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രാജീവ്ബാബു, സീനിയർ സിപിഒ മാരായ ജയരാജൻ എൻ.എം, ജിനീഷ് പി.പി, ഷാഫി എൻ.എം, ശോഭിത് ടി.കെ, കൊടുവള്ളി സ്റ്റേഷനിലെ എസ്. ഐ അനൂബ്.പി, സീനിയർ സിപിഒ. പ്രസൂൺ.പി, സിപിഒ മാരായ റിജോ മാത്യു, ഷിജു എം.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post