ഉള്ളിയേരി: പാലോറ ഹയർ സെക്കൻ്ററി സ്കൂൾ 93 എസ്എസ്എൽസി ബാച്ച് 'ഓർമച്ചെപ്പ് ' എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് വിദ്യാധരൻ്റെ അധ്യക്ഷതയിൽ രാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജേഷ് കുന്നുമ്മൽ സ്വാഗതവും, നിഷ നന്ദിയും പറഞ്ഞു. സനൽ, അമൃത, നിജീഷ്, റിനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags:
EDUCATION