സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ ഒബിസി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ‘കെടാവിളക്ക്’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് പ്രതിവർഷം1500 രൂപ വീതം ലഭിക്കും. മൈനോറിറ്റി വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതില്ല.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദാംശങ്ങളും www.egrantz.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയവരാകണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. 2025 ജനുവരി 20നകം അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണമെന്ന് പിന്നാക്ക വിഭാഗ വികസനവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ജനുവരി 31നകം ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം.