Trending

ഉള്ളിയേരി അരുമ്പയിൽ ക്ഷേത്രാത്സവം 6, 7 തിയ്യതികളിൽ


ഉള്ളിയേരി: ഉള്ളിയേരി അരുമ്പയിൽ ശ്രീ പരദേവതാ ക്ഷേത്രോത്സവം ഫിബ്രവരി 6, 7 തിയ്യതികളിൽ ആഘോഷിക്കും. ചടങ്ങുകൾക്ക് മുന്നോടിയായി ഫിബ്രവരി 3ന് പ്രതിഷ്ഠാദിനാഘോഷവും ഫിബ്രവരി 5ന് കാലത്ത് മകര പുത്തരി നിവേദ്യസമർപ്പണവും പുത്തരി വെള്ളാട്ടവും നടത്തപ്പെടും തന്ത്രികക്കാട്ട് ഇല്ലത്ത് ദയാനന്ദൻ നമ്പുതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

6ന് രാവിലെ- ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റ് വിളക്ക്, ദീപാരാധന, രാത്രി 7 മണി - വെള്ളാട്ട്, 11.30ന് വീരഭദ്രൻ തിറ. 7ന് കാലത്ത് - പരദേവതക്ക് എടുപ്പ് കൊട്ടൽ,11 മണി- പുളി മുത്തശ്ശിയെ ആദരിക്കൽ, 12 മണി- പ്രസാദ ഊട്ട്, 7 മണി- ഭഗവതി വയലിൽ നിന്ന് താലപ്പൊലിയോടെ കലശം എഴുന്നള്ളിപ്പ്, രാത്രി 8 മണി- പ്രധാന തിറയാട്ടം, 9 മണി- ക്ഷേത്രം വനിതാ വേദിയുടെ തിരുവാതിരക്കളി 9.30ന് നേർച്ചത്തിറകൾ എന്നിവ ഉൽസവത്തോടനുബന്ധിച്ച് ഉണ്ടാകും.

Post a Comment

Previous Post Next Post