ബാലുശ്ശേരി: നിയോജകമണ്ഡലത്തിൽ നവകേരളസദസ്സിന്റെ ഭാഗമായി ഗ്രാമീണറോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5.5 കോടി രൂപ അനുവദിച്ചതായി കെ.എം. സച്ചിൻദേവ് എം.എൽ.എ അറിയിച്ചു. തുക മണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി ഉപയോഗിക്കും. ആറുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും.
നവീകരിക്കുന്ന റോഡുകളും തുകയും പഞ്ചായത്തും: വൈദ്യരുപീടിക മൊടക്കല്ലൂർ റോഡിന് 15 ലക്ഷം രൂപയും (ബാലുശ്ശേരി), ബാലുശ്ശേരി ബ്ലോക്ക് റോഡ് തിയ്യചാലിൽ റോഡ് 15 ലക്ഷം (ബാലുശ്ശേരി), തയ്യിൽത്താഴെ മഞ്ഞപ്പാലം റോഡ് 30 ലക്ഷം (പനങ്ങാട്), ടവർ കരിന്താറ്റിൽതാഴെ റോഡ് 15 ലക്ഷം (പനങ്ങാട്), മായാടി ചാക്യോളി റോഡ് 15 ലക്ഷം (പനങ്ങാട്), പുതിയ തൃക്കോവിൽ ചെമ്പോത്തുക്കണ്ടി റോഡ് 15 ലക്ഷം (കോട്ടൂർ), നരയകുളം അരയമ്മാട്ട് തണ്ടപ്പുറം റോഡ് 15 ലക്ഷം (കോട്ടൂർ), ആലോത്തുംപൊയിൽ ഊരോക്കുന്ന് റോഡ് 15 ലക്ഷം (കോട്ടൂർ), കുറ്റിവയൽ മാട്ടനോട് റോഡ് 20 ലക്ഷം (കായണ്ണ), നടുവണ്ണൂർ മെയിൻകനാൽറോഡ് 15 ലക്ഷം (നടുവണ്ണൂർ), കീഴനപറമ്പത്ത് പാറയ്ക്ക് മീത്തൽ റോഡ് (നടുവണ്ണൂർ), വട്ടക്കണ്ടി പുറായി പുത്തൻപള്ളി റോഡ് 15 ലക്ഷം (നടുവണ്ണൂർ), ആനവാതിൽ പള്ളിയിൽമുക്ക്റോഡ് 15 ലക്ഷം (ഉള്ളിയേരി), പാലോറ സ്റ്റോപ്പ് ശങ്കരൻകണ്ടിതാഴ റോഡ് 15 ലക്ഷം (ഉള്ളിയേരി), പുതിയേടത്ത് താഴെ മാഷ്ണംകോട്ട് റോഡ് 15 ലക്ഷം (ഉള്ളിയേരി), പുതിയേടത്ത് താഴെ മാഷ്ണംകോട്ട് റോഡ് 15 ലക്ഷം (ഉള്ളിയേരി), കൂമുള്ളി വെള്ളിലാട്ട്മല ഐ.എച്ച്.ഡി.പി. നഗർ റോഡ് 15 ലക്ഷം (അത്തോളി), പൂക്കോട് എടപ്പങ്ങോട്ട് മീത്തൽ നഗർ റോഡ് 15 ലക്ഷം (അത്തോളി), കരുമല വലിയവീട്ടിൽ കത്തി അണക്കാംപാറ റോഡ് 15 ലക്ഷം (ഉണ്ണികുളം), എസ്റ്റേറ്റ് സ്കൂൾ ഈങ്ങിരിക്കും ചാലിൽ റോഡ് 15 ലക്ഷം (ഉണ്ണികുളം).