കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 25ന് രാവിലെ 10.30ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ്ടു, ഡിഗ്രി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണിത്. ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായൂം അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്തും പങ്കെടുക്കാം.
ഫോണ്‍: 0495-2370176.