Trending

നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളനം; മെയ് 2, 3, 4 തിയതികളിൽ


നരിക്കുനി: നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളനം "ഗ്രാറ്റോണിയം" 2025 മെയ് 2, 3, 4 തിയ്യതികളിൽ കാരുകുളങ്ങരയിൽ നടക്കും. 30 വർഷങ്ങൾക്ക് മുമ്പ് സി.അബ്ദുറഹ്‌മാൻ മുസ്‌ലിയാർ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് നിരവധി വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ  നടക്കുകയാണ്. നൂറിൽപ്പരം മുതഅല്ലിമുകൾ  പഠിച്ചു കൊണ്ടിരിക്കുന്ന ദർസ്, ഹയർസെക്കൻഡറി മദ്രസ, യൂത്ത് സ്കൂൾ, ഗേൾസ് മോഡൽ അക്കാദമി, പ്രധാന സംരംഭങ്ങളാണ്.

നന്ദി പ്രകടനം എന്ന വിശാല അർത്ഥത്തിൽ 'നാം നമ്മൾ നമ്മളൊന്ന് ' എന്ന പ്രമേയത്തിൽ "ഗ്രാറ്റോണിയം" ദർസിന്റെ പത്താം വാർഷികവും സ്ഥാപനത്തിന്റെ മുപ്പതാം വാർഷികവും സി. മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം, മഹബ്ബ കോൺഫ്രൻസ്, ആത്മീയ സമ്മേളനം, ബോധവൽക്കരണങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ സമ്മേളനങ്ങൾ, പ്രായമായവരുടെ സമ്മേളനം, മഹല്ല് സിയാറത്തുകൾ, സൗഹൃദ സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

പ്രഖ്യാപന സംഗമത്തിൽ കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഫസൽ സഖാഫി നരിക്കുനി വിഷയവതരണം നടത്തി. പാലത്ത് അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹിം സഖാഫി പാലങ്ങാട്, സലാം മാസ്റ്റർ ബുസ്താനി, ടി.കെ.സി മുഹമ്മദ്, ഇബ്രാഹിം സഖാഫി പന്നിക്കോട്ടൂർ, കെ ബീരാൻ കോയ മാസ്റ്റർ, ഒ.മുഹമ്മദ് മാസ്റ്റർ, ടി.കെ.എ സിദ്ദീഖ്, റസാഖ് സഖാഫി ഭരണിപാറ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

Post a Comment

Previous Post Next Post