തിരുവമ്പാടി: തിരുവമ്പാടിയിൽ 1.780 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കൂടരഞ്ഞി ഇളംതുരുത്തിൽ അഭീഷ് (38), കാരശ്ശേരി കറുത്ത പറമ്പ് തരുപ്പാല പറമ്പിൽ ജലീഷ് ബാബു (41) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്.
താഴെ തിരുവമ്പാടി ഗേറ്റുംപടി മുക്കം റോഡിൽ ചാലിൽ തൊടി അംഗൻവാടിക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഒരു പ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.