Trending

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ, ഫാർമസിസ്റ്റ് ഒഴിവുകൾ; അഭിമുഖം 17ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആംബുലൻസ് ഡ്രൈവറെയും ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റിനെയും താത്കാലികമായി നിയമിക്കുന്നു. 2025 ജനുവരി 17ന് വെള്ളി രാവിലെ 11 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചാണ് അഭിമുഖം നടത്തുന്നത്.

ഫാർമസിസ്റ്റ്; യോഗ്യത ഡിഫാം/ ബിഫാം (പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ), ആംബുലൻസ് ഡ്രൈവർ, ഹെവിമോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയം, പാലിയേറ്റീവ് പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാഴ്ചയ്ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.

Post a Comment

Previous Post Next Post