Trending

സീബ്രാലൈനിന് പുല്ലുവില; നന്മണ്ട 13-ൽ ഭീഷണിയായി വാഹനങ്ങളുടെ അമിത വേഗത


നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ സീബ്രാലൈൻ വകവെയ്ക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നത് യാത്രക്കാർക്ക് ഭീഷണി. നന്മണ്ട 13-ലെ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിൽ സീബ്രാലൈൻ വന്നപ്പോൾ ഏറെ സന്തോഷിച്ച നാട്ടുകാർക്കിപ്പോൾ റോഡ് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയം വെയ്ക്കേണ്ട അവസ്ഥയാണ്.

ഗ്രാമപ്പഞ്ചായത്ത് കാര്യാലയം, കൃഷിഭവൻ, അക്ഷയ സെന്റർ, വില്ലേജ് ഓഫീസ്, വായനശാല, വനിതാ ഹോട്ടൽ എന്നിവിടങ്ങളിലെല്ലാം പോകണമെങ്കിൽ സീബ്രാലൈൻ മുറിച്ചുകടക്കണം. എന്നാൽ, വാഹനങ്ങളുടെ അതിവേഗം കാരണം സീബ്രാലൈനിലൂടെ സുരക്ഷിതമായി കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ്. ചീക്കിലോട് റോഡിലെ സീബ്രാലൈനിന്റെ കഥയും വിഭിന്നമല്ല. മണിക്കൂറുകളോളം റോഡരികിൽ കാൽനടക്കാർ വാഹനങ്ങളുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കണമെന്ന സ്ഥിതിയാണ്.

വൈകുന്നേരമായാൽ നന്മണ്ട അങ്ങാടി ജന-വാഹന ബാഹുല്യത്താൽ വീർപ്പുമുട്ടുകയാണ്. ഇവിടെ വാഹനങ്ങൾ ചീറിപ്പായുന്നതാവട്ടെ എയർഹോണടിച്ചാണ്. നിശ്ചിത വേഗമേ ടൗണിൽ പാടുള്ളൂവെന്നാണ് നിയമം. ഇവിടെ ജോ.ആർ.ടി.ഒ. കാര്യാലയമുണ്ടെങ്കിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ്, അതിവേഗം തുടങ്ങിയവ പരിശോധിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Post a Comment

Previous Post Next Post