കല്‍പ്പറ്റ: വൈത്തിരിയില്‍ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിൽ. കൊടുവള്ളി ഇടിയാറ കുന്നുമ്മല്‍ വീട്ടില്‍ ഷമീം പി.പി (28) യാണ് അറസ്റ്റിലായത്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും വൈത്തിരിയിൽ നടത്തിയ പരിശോധനക്കിടെയാണ് 1.2 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, പിന്റോ ജോണ്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു.