Trending

കൽപ്പറ്റയിൽ 12 ഗ്രാം എംഡിഎംഎയുമായി ഓമശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ


കൽപ്പറ്റ: മാരക മയക്കുമരുന്നായ 12 ഗ്രാം എംഡിഎംഎയുമായി ഓമശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ. ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ്‌ ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ്‌ റാഫി (25) എന്നിവരെയാണ് കൽപ്പറ്റ പോലീസും വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 

ഇന്നലെ തിങ്കളാഴ്ച രാത്രിയോടെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കെ.എൽ 57 എക്സ് 3890 നമ്പർ മോട്ടോർ സൈക്കിളിൽ വരികയായിരുന്ന ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 12.04 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post