ചെന്നെ: തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്.
സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളുമായി പോവുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടത് തുറയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമെന്നാണ് പ്രാഥമിക വിവരം.