തൃശൂര്‍: മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലൂക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലിസ്. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ തൃശൂർ എരനെല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ ഷാ (26) ക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ്. തൃശൂര്‍ വെസ്റ്റ് പോലിസാണ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.