താമരശ്ശേരി: താമരശ്ശേരിയിൽ വില്പനക്കെത്തിച്ച 4.5 ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. താമരശ്ശേരി കാപ്പുമ്മൽ അതുൽ (30), കോഴിക്കോട് കാരന്തൂർ ഒഴുക്കര ഷമീഹ മൻസിൽ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചയോടെയാണ് താമരശ്ശേരി അഡീഷണൽ എസ്ഐ സന്ദീപിന്റെ നേതൃത്തത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
താമരശ്ശേരി ബൈപാസ്സ് റോഡിൽ മദർ മേരി ഹോസ്പിറ്റലിന് സമീപത്തുള്ള ഓട്ടോ വർക്ക് ഷോപ്പി്ന് മുന്നിൽ ലഹരിമരുന്നുമായി വിൽപ്പനക്കെത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്. അതുൽ ഇതിന് മുൻപും രണ്ടു തവണ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്ക് മരുന്ന് കടത്തുന്നത്.
വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ഇയാൾ സ്ഥിരമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ ഡാൻസഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.