Trending

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് കട്ടിപ്പാറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കുന്ദമംഗലം: കുന്ദമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന കട്ടിപ്പാറ ചമല്‍ സ്വദേശി ജിബിന്‍ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15-ഓടെ കുന്ദമംഗലം ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം.

യുവാവ് സഞ്ചരിച്ച ബൈക്ക് എരുമേലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസുമായാണ് കൂട്ടിയിടിച്ചത്. ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗവുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.

Post a Comment

Previous Post Next Post