നന്മണ്ട: നന്മണ്ട മരക്കാട്ട് മുക്കിൽ തെരുനായയുടെ ആക്രമത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഗെയിൽ പൈപ്പ്ലൈൻ പണിക്കാരായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രദേശവാസിയായ ഒരാൾക്കുമാണ് നായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ജനത്തെ മുൾമുനയിൽ നിർത്തിയ സംഭവം.
നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂൾ കുട്ടികൾ നടന്നു പോകുന്ന പൊതുവഴികളിലും റോഡുകളിലും തെരുവ് നായകൾ കൂട്ടത്തോടെ അലഞ്ഞു നടക്കുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടുകാരും പരിഭ്രാന്തിയിലാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.