ഉള്ളിയേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിയിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്കിന് തീ പിടിച്ചു. തീ ഉയരുന്നത് കണ്ട നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്. ബൈക്കിൽ നിന്നും തീ കത്തുന്നത് കണ്ട നാട്ടുകാരും വ്യാപാരികളും ചേർന്ന് വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ഫെയ്മസ് ബേക്കറിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.