Trending

സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്തു; യുവാവിന് ക്രൂരമായ ആൾക്കൂട്ട മർദ്ദനം


മലപ്പുറം: മങ്കട വലമ്പൂരിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം. മർദ്ദനത്തിൽ യുവാവിൻ്റെ ഇടതു കണ്ണിന് ഗുരുതര പരിക്കേറ്റു. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനാണ് പരിക്കേറ്റത്. സ്കൂട്ടർ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിനാണ് ആളുകൾ കൂട്ടം കൂടി ഇയാളെ മർദ്ദിച്ചത്. പരിക്കേറ്റ് ഏറെനേരം ഷംസുദ്ദീൻ സംഭവ സ്ഥലത്ത് ചോര വാർന്നു കിടന്നിരുന്നു. സംഭവത്തിൽ മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം 15 നാണ് ഷംസുദ്ദീൻ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. ഷംസുദ്ദീൻ യാത്ര ചെയ്തിരുന്ന വാഹനത്തിന് മുൻപിൽ യാത്ര ചെയ്തിരുന്ന സ്കൂട്ടർ റോഡിൽ സഡൻ ബ്രേക്കിട്ടതിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആൾക്കൂട്ട ആക്രമണം. ഇരുമ്പിൻ്റെ മാരകായുധവും ജെസിബിയുടെ എയർ പൈപപ്പും ഉപയോഗിച്ച് തലയ്ക്കും കൈയ്ക്കും അടിച്ചു. ഇതേ തുടർന്ന് ഷംസുദ്ദീൻ്റെ കണ്ണിന് പരിക്കേൽക്കുകയായിരുന്നു. 

ഇയാള്‍ ലഹരിയിലാണെന്ന് മര്‍ദ്ദിച്ചവര്‍ പറഞ്ഞു പരത്തിയതോടെ പരിക്കേറ്റ് ഒന്നര മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നു. വെള്ളം പോലും കിട്ടാതെയാണ് ഒന്നര മണിക്കൂറോളം റോഡില്‍ കിടന്നത്. കരുവാരകുണ്ടില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതിന് ശേഷമാണ് ഷംസുദ്ദീനെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

Post a Comment

Previous Post Next Post