Trending

എംഡിഎംഎയുമായി ഉണ്ണികുളം, കക്കോടി സ്വദേശികളടക്കം നാലുപേർ പിടിയിൽ


കൽപ്പറ്റ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ. ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കോഴിക്കോട് കസബ നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് മുഹമ്മദ് റാഷിദ് (27), കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20) എന്നിവരാണ് അറസ്റ്റിലായത്.

KA 05 AL 5581 നമ്പർ മാരുതി വാഗണർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. വാഹന പരിശോധനക്കിടെ കാറിൽ നിന്ന് 60. 077 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post