കാക്കൂർ: പാവണ്ടൂരിൽ തെരുവുനായയുടെ കടിയേറ്റു വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിയാറ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മുണ്ടപ്പുറത്ത് റീനക്ക് (43) നേരെയാണ് തെരുവു നായയുടെ ആക്രമണം. പാവണ്ടൂരിൽ സ്വന്തമായി നടത്തുന്ന തയ്യൽ കടയ്ക്ക് സമീപത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. റീനയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിക്കൂടുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ റീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽമുട്ടിന് മുകളിലായി വലിയ മുറിവുള്ളതിനാൽ 24 മണിക്കൂർ കഴിഞ്ഞ് കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ മുറിവിൽ തുന്നൽ ഇടാൻ പറ്റുള്ളുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പാവണ്ടൂരിലും പരിസരപ്രദേശത്തും അടുത്തിടെ തെരുവ് നായയുടെ ആക്രമണം വർധിച്ചതായി നാട്ടുകാർ പറഞ്ഞു.
Tags:
LOCAL NEWS