നരിക്കുനി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നരിക്കുനി- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് കോഴിക്കോട് ആർടിഒ പി.എ നസീർ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. മാത്രമല്ല അഞ്ചു ദിവസത്തെ നിർബന്ധിത ട്രെയിനിംഗിനും നിർദ്ദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.
ഫോണിൽ സംസാരിച്ച് ഡ്രൈവിംഗ്; നരിക്കുനി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു
bywebdesk
•
0