Trending

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; നിയമ നടപടിയെന്ന് യു.പ്രതിഭ എംഎല്‍എ

ആലപ്പുഴ: കഞ്ചാവുമായി മകനെ എക്‌സൈസ് പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു.പ്രതിഭ എംഎല്‍എ. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യു.പ്രതിഭ പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു കുട്ടിയും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താനെന്നും യു.പ്രതിഭ പറഞ്ഞു.

യു.പ്രതിഭയുടെ മകന്‍ കനിവ് കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായതായാണ് പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. തകഴി പാലത്തിനടിയില്‍ നിന്നും പിടിയിലായ കനിവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചുവെന്നും അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്ന് 90 ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നുമായിരുന്നു വാർത്ത.

Post a Comment

Previous Post Next Post