Trending

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ


കൊയിലാണ്ടി: നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞിരുന്നെങ്കിലും പാതിശരീരവും കാണാമായിരുന്നു. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അവര്‍ കണ്ടപ്പോള്‍ തന്നെ കുറച്ച് ജീര്‍ണ്ണിച്ച നിലയിലായിരുന്നു. ഉടനെ അടുത്ത് പരിചയമുള്ള നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് പുഴയിൽ നിന്ന് മൃതദേഹം കരക്കെടുത്തു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post