തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ജ്യേഷ്ഠന്‍റെ വെട്ടേറ്റ് അനിയൻ മരിച്ചു. ആനപ്പന്തം സ്വദേശി സത്യൻ (45) ആണ് മരിച്ചത്. സത്യന്‍റെ ഭാര്യ ഷീലക്കും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സത്യന്റെ സഹോദരൻ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൻകുഴി വടാപ്പാറയിൽ വെച്ചാണ് സംഭവം. കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.
ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തിൽ നിന്ന് പുറത്തെത്തിക്കാനായിരുന്നില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Tags:
KERALA NEWS