Trending

കൊടുവള്ളി, തിരുവമ്പാടി മണ്ഡലം ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ

താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി, തിരുവമ്പാടി  നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ (ഡിസംബർ 03) കോരങ്ങാട് എംപി ഹാളില്‍ വെച്ച് നടക്കും.

ക്ലാസുകള്‍ക്ക് സംസ്ഥാന ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ പി കെ ബാപ്പു ഹാജി, സ്റ്റേറ്റ്  ഫാക്കല്‍റ്റി യു.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ ജന പ്രതിനിധികളും ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും. 2025 വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും 1 മുതല്‍ 3000 വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പഠന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ഡലം ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാം.

കൊടുവള്ളി: സൈതലവി എൻ പി - 9495858962
തിരുവമ്പാടി: അബു ഹാജി മയൂരി - 9495636426

Post a Comment

Previous Post Next Post