Trending

ബാലുശ്ശേരിയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്. അറപ്പീടികയിലെ ടി.കെ റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. 

ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നവൽ കിഷോറിനെ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ കാർ പൊലിസ് പിൻതുടർന്ന് പിടികൂടി. 

ദുബായില്‍ പ്രവാസിയായിരുന്ന നവല്‍ കിഷോര്‍ നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 11ന് തിരിച്ചു പോകാനിരിക്കെയാണ് ദാരുണമായ അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: സുരേഷ്. മാതാവ്: ഷെറീന. സഹോദരന്‍: സോണൽ കിഷോര്‍.

Post a Comment

Previous Post Next Post