നരിക്കുനി: കുട്ടമ്പൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പൂരിന്റെ പ്രിയ കവയിത്രി സുഫൈറ അലിയെ ആദരിക്കുന്നു. ഡിസംബർ 7ന് വൈകിട്ട് 3.30ന് പാലങ്ങാട് എഎംഎൽപി സ്കൂൾ (കുട്ടമ്പൂർ) ഹാളിൽ നടക്കുന്ന ചടങ്ങ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവഹിക്കും.
കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് മുഖ്യാതിഥി ആയിരിക്കും. എഴുത്തുകാരനും ആകാശവാണി കലാകാരനുമായ ദേവദാസ് നന്മണ്ട പുസ്തക പരിചയം നടത്തും. എഴുത്തുകാരിയും ഗായിക യുമായ ഷൈജ ടീച്ചർ, സിനിമ നാടക പ്രവർത്തകൻ മജീദ് ശിവപുരം, ജനപ്രതിനിധികൾ, പൗരപ്രമുഖർ എന്നിവർ സംബന്ധിക്കുന്നു.
Tags:
LOCAL NEWS