Trending

കാർ ചേസിംഗ് റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് അത്യന്ത്യം അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായി. വെളളയിൽ ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള ഒരു കാർ ആൽവിന്റെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പമുണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് ഉടൻ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും.

Post a Comment

Previous Post Next Post